Wednesday, September 25, 2019

St Teresa Of Calcutta- New Mission Inauguration

സെന്റ് തോമസ് ദൈവാലയം 10-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അവിസ്മരണീയ സമ്മാനവുമായി ചിക്കാഗോ സീറോ മലബാർ രൂപതാനേതൃത്വം- ലിവർമോർ കേന്ദ്രീകരിച്ച് പുതിയ മിഷൻ കേന്ദ്രത്തിന് ശുഭാരംഭം. ദുഖ്‌റാന തിരുനാൾ ദിനത്തിലായിരുന്നു കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ഈസ്റ്റ് ബേ മിഷന്റെ ഉദ്ഘാടനം.




ഉദ്ഘാടനത്തോട് മുന്നോടിയായി അർപ്പിച്ച ദിവ്യബലിയിൽ ചിക്കാഗോ സെന്റ് തോമസ് രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരുന്നു. മാതൃ ഇടവകയായ മിൽപിറ്റാസ് സെന്റ് തോമസ് സീറോ മലബാർ ദൈവാലയ വികാരി ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജിമ്മി, ബൈറോൺ ഇടവക വികാരി ഫാ. റോൺ എന്നിവർ സഹകാർമികരായി.
Read More

View more pictures