സാന്‍ഫ്രാന്‍സിസ്‌കോയില്‍ വാക്ക് ഫോര്‍ ലൈഫ് റാലി ശ്രദ്ധേയമായി
സാന്‍ഫ്രാന്‍സിസ്‌കോ: മരണസംസ്കാരത്തിനെതിരെ ജീവന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു സാന്‍ ഫ്രാന്‍സിസ്‌കോ സിവിക് സെന്ററില്‍ ജനുവരി 26നു നടന്ന "walk for life - വെസ്റ്റ് കോസ്റ്റ്", ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും ആദരിക്കും എന്നുള്ള കാതോലിക്കാ പ്രബോധനത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ വേദിയായി. അമേരിക്കയുടെ പ്രമുഖ നഗരങ്ങളില്‍ ജീവന്റെ മൂല്യത്തെ ഉച്ചൈസ്തരം പ്രഘോഷിച്ചു കൊണ്ട് "മാര്‍ച്ച് ഫോര്‍ ലൈഫ്" എന്നും, "വാക് ഫോര്‍ ലൈഫ്" എന്നും ഒക്കെ അറിയപ്പെടുന്ന റാലികള്‍ ജനുവരി മാസത്തിലെ ശനിയാഴ്ച വാര്‍ത്തകള്‍ ആണ്. കഴിഞ്ഞ 15 വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ജനുവരി മാസത്തിലെ നാലാം ശനിയാഴ്ച നടക്കുന്ന "വാക് ഫോര്‍ ലൈഫ്" അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ്‌ലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള റാലി ആണ്. ഏകേദശം 50000 പേര് ഇത്തവണ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്.
ജന പങ്കാളിത്തം കൊണ്ട് മാത്രം അല്ല മറ്റു പലതു കൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ വാക് ഫോര്‍ ലൈഫ്. സാന്‍ഫ്രാന്‍സിസ്‌കോ ട.േ തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ഇടവകല്‍ നിന്നും സീറോ മലബാര്‍ വിശ്വാസികളായ മലയാളികളുടെ സജീവ പങ്കാളിത്തം ഇത്തവണത്തെ റാലിക്കു മാറ്റു കൂട്ടി എന്ന് പറയാതെ വയ്യ. സീറോ മലബാര്‍ പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ മുത്തുകുടകളേന്തി ആണ് സീറോ മലബാര്‍ വിശ്വാസികള്‍ അണിനിരന്നത്. രണ്ടു സീറോ മലബാര്‍ പള്ളികള്‍ല്‍ നിന്നുമായി 100 -150 പേര്‍ ഈ റാലിയില്‍ ആദ്യാവസാനം പങ്കെടുത്തു. സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയില്‍ന്റെ നേതൃത്വത്തില്‍ ആണ് വിശ്വാസികള്‍ പങ്കെടുത്തത്. ട്രെയിനിലും ബസിലും ഒക്കെ ആയി ഉച്ചക്കു 12 മണിക്ക് മുന്നേ തന്നെ വിശ്വാസികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി ചേര്‍ന്നു. ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ നേതാക്കള്‍ ആയ ങൃ െ& ങൃ . ജോളിയുടെയും , കൈക്കാരന്‍ ഋഷി മാത്യൂവിന്റേയും ശ്രമഫലമായി തയ്യാറാക്കിയ ബാനര്‍ ഉയര്‍ത്തി പിടിച്ചു മുദ്രാവാക്യങ്ങളും പ്രാര്‍ത്ഥനകളും ഒക്കെ ആയി അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് വന്ന പതിനായിരങ്ങളോടൊപ്പം സീറോ മലബാര്‍ വിശ്വാസികളും അണി നിരന്നു.
എന്ത് വില കൊടുത്തും ജീവന്റെ പക്ഷത്തു നില കൊള്ളും എന്ന കത്തോലിക്കാ തിരുസഭയുടെ വിശ്വാസ സത്യം ഓരോ മണല്‍ തരിയും ഏറ്റു പറഞ്ഞ, തണുത്തതെങ്കിലും വിശ്വാസ തീക്ഷണത ജ്വലിച്ച ആ ഉച്ച സമയത്ത് , അന്ന് വരെയുള്ള ചരിത്രത്തില്‍ നഗരം കാണാത്ത ഒരു കാഴ്ച കണ്ടു , കേള്‍ക്കാത്ത ഒരു ശബ്ദം കേട്ടു. ഗര്‍ഭിണികള്‍ ആയ ഏഴു വനിതകള്‍ വാക് ഫോര്‍ ലൈഫിന്റെ സ്റ്റേജിലേക്ക് കയറി, മൈക്രോ ഫോണും ഡോപ്ലറും ഉപയോഗിച്ച് അവരുടെ ഉദരസ്ഥ ശിശുക്കളുടെ ഹൃദയ മിടിപ്പിന്റെ നേര്‍ത്ത ശബ്ദം ജനാവലിയെ കേള്‍പ്പിച്ചു. പതിഞ്ഞെതെങ്കിലും വ്യക്തമായിരുന്നു ആ ശബ്ദ വീചികള്‍ മരണ സംസ്കാരത്തിന് മേല്‍ ഒരു ഇടിമുഴക്കം പോലെ അത് ആ സിവിക് സെന്ററിനെ വിറുങ്ങലിപ്പിച്ചപ്പോള്‍, അവിടെ കൂടിയിരുന്ന ജനഹൃദയങ്ങളില്‍ നിന്നും അത് മാറ്റൊലി കൊള്ളുന്നത് പോലെ തോന്നി. ജനിക്കുന്നതിനു തൊട്ടു മുന്നേ വരെ ഉദരസ്ഥ ശിശുവിനെ കൊല്ലാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു ന്യൂയോര്‍ക് അനുവദിച്ചത്. അത് പാസാക്കിയ നിയമപാലകരോടും , ജനിച്ചു കഴിഞ്ഞവരുടെ ആനുകൂല്യം ആണ് ജനിക്കാന്‍ വെമ്പുന്നവരുടെ ജന്മം എന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുന്ന നിയമ വ്യവസ്ഥിതിയോടും ആ ഏഴു ഗര്‍ഭസ്ഥ ശിശുക്കള്‍ ഉറക്കെ പറയും പോലെ തോന്നി "ഞങ്ങള്‍ക്കും ജീവന്‍ ഉണ്ട്. ഞങ്ങള്‍ക്കും ജനിക്കാന്‍ അവകാശം ഉണ്ട്".